മരണം

This story is about life of someone….. Someone you know…. Someone among us……. Whose world is heavily altered after the pandemic രാവിലെ എഴുന്ന്നേറ്റു അതിവേഗം മുഖം കഴുകിവന്നു അവൻ ലാപ്‌ടോപ്പിന് മുന്നണിൽ സ്ഥാനം പിടിച്ചു. തിരക്കുപിടിച്ച ഒരു മീറ്റിംഗ് ഉണ്ടായിട്ടും ഇറങ്ങിപ്പോയതിന്റെ ദേഷ്യത്തിൽ അയാൾ സ്ക്രീനിലെ നീല വെളിച്ചത്തിലേയ്ക്കു നോക്കി. കീബോര്ഡിലേക്കു ഇട്ടി വീഴാറായ രണ്ടുതുള്ളികളെ കണ്ണടയുടെ അരികിൽനിന്നായാൾ തുടച്ചുനീക്കി മീറ്റിംഗ് ലിങ്ക് ഇൽ ക്ലിക്ക് ചെയ്തു. തൻ […]

ഭ്രാന്തൻ

അവൻ വിശാലമായ പുല്തകിടിയിൽനിന്നു തലപൊക്കി ചുറ്റും നോക്കി. ആധുനികമായ ആ നഗരത്തിന്റെ അഹങ്കാരമെന്നോണം അതിന്റെ ഒത്തനടുവിൽ ഒരു പാച്ചത്തുരുത്. നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന അംബരചുംബികളായ സ്പടിക മാളികകളുടെ തിളക്കത്തിൽ നക്ഷത്രങ്ങൾ പോലും നിഷ്പ്രഭമാകുന്നെന്നു തോന്നിയപ്പോൾ ആ നഗരത്തിന്റെ അഹങ്കാരമായ തെരുവിൽകൂടി നടക്കാൻ അതിയായ മോഹം തോന്നി. ഭ്രമിപ്പിക്കുന്ന ഒരുതരം സൗന്ദര്യമുണ്ടായിരുന്നു ആ നഗരത്തിനു. ആരെയും അതിന്റെ വശ്യതയാൽ അത് മയക്കിക്കൊണ്ടിരുന്നു. കുടുംബസമേതം താമസിച്ചിരുന്ന ഗ്രാമം വിട്ട് കുടിയേറിയിട്ടു അധികകാലം ആയില്ലെങ്കിലും ആ വശ്യത ഗ്രാമത്തിന്റെ ചെറു ഓർമ്മകൾ പോലും […]

ചിരി

ഒരുദിവസം രാത്രിയിൽ വളരെ വൈകിയാണ് അവനാദ്യമായി ചിരിയെ കാണുന്നത്. നല്ല നിലാവെട്ടമുണ്ടായിട്ടും മരവിക്കുന്ന തണുപ്പിന്റെ കമ്പളം പുതച്ചിരുന്ന രാവിൽ എവിടെനിന്നെന്നറിയാതെ തന്നോടൊപ്പം കൂടിയത് അവനു പെട്ടെന്ന് മനസ്സിലായില്ല. ചിലപ്പോൾ സൗമ്യമായും ചിലപ്പോൾ തെല്ലൊരു കുട്ടിത്തവുമുള്ള ആ സുഹൃത്തിനെ കണ്ടുമുട്ടിയതിങ്ങനെ ആണ്. നിനച്ചിരിക്കാതെ കടന്നുവരുന്ന ഒരു സുഹൃത്ത്. ആകാശത്തിലെ മേഘങ്ങൾ നീങ്ങുകയും നിലാവെട്ടം തനിക്കുചുറ്റും പരക്കുകയും ചെയ്തപ്പോൾ ആദ്യമായി വളരെ സുന്ദരമായ എന്തോ കാണുന്നതുപോലെ അവന്റെ കണ്ണുകൾ പ്രകാശിച്ചു. പക്ഷെ, തന്റെ സുഹൃത്തിനു മൗനമായിരിക്കാൻ മാത്രമേ പറ്റു എന്ന […]

ഓണം

റീമോർട്ടിലെ സ്വിച്ചുകൾ ഞെരിച്ചുകൊണ്ട് അയാൾ സോഫയിൽ അമർന്നിരുന്നു. കുറെ വര്ഷങ്ങള്ക്കു ശേഷം ഓണത്തിന് വീട്ടിലെത്തിയർത്തിന്റെ ഉത്സാഹമൊന്നും ഇല്ലായിരുന്നു. മഹാമാരിയിൽ ആഘോഷങ്ങളെല്ലാം മാറ്റിവയ്ക്കപ്പെട്ട ലോകത്തു എല്ലാവരും തങ്ങളുടേതായ ചെറിയ ലോകങ്ങളിലേക്കു ഒതുങ്ങാൻ ആഗ്രഹിച്ചിരുന്നു എന്ന് പറയുന്നതാവും ശരി. കുറച്ചു ബന്ധുക്കൾ മാത്രമാണ് ഇത്തവണ വന്നത്, എന്നാലും ബഹളങ്ങൾക്കു വലിയ കുറവുണ്ടായില്ല. പക്ഷെ എന്തോ ഒന്നിന്റെ കുറവ് അയാളെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു, അതില്നിന്നൊക്കെ ഒഴിഞ്ഞുമാറാൻ ശ്രമിച്ചുകൊണ്ട് ടെലിവിഷന്റെ ആഘോഷ പ്രപഞ്ചത്തിലേക്കു അയാൾ ഉൾവലിഞ്ഞിരിക്കുകയായിരുന്നു. “സേതു , നീ ഇന്നും ഇങ്ങനെ ഇരിക്കുകയാണോ?” […]

Art is Abstract

One thing I am usually telling to my friends is that “Art is Abstract”. Someone can see this as an easy way to escape from explaining an art, or perhaps as a view influenced by post-modernism. But, the act of explaining an art is useless. One could remember the words by the artist in Picture of […]