കടൽ എന്നും അവനൊരു പ്രഹേളിക ആയിരുന്നു. ചിലപ്പോൾ ചിരിച്ചുകൊണ്ട് തീരത്തെ തഴുകിയും ചിലപ്പോൾ രൗദ്രമായി തീരത്തെ അക്രമിച്ചുംകൊണ്ടിരുന്നു അത്. നിശബ്ദമായ കടലിന്റെ സംഗീതം അവനു കേൾക്കാമായിരുന്നു. ചിരികൾ പൊഴിയുന്നതുപോലെ അത് ആനന്ദമായിരുന്നു. ചെറുമണൽ തരികളെ ഓരോ തവണ തിരകൾ തലോടുമ്പോഴും ചെറു പരലുകൾ രൂപപ്പെട്ടു. കടൽ നിഗൂഢമാണെന്നും. അതിന്റെ ആഴവും പരപ്പും അളക്കാൻ ഒരു മനുഷ്യായുസ്സ് മതിയാവില്ലെന്നവനറിയാം. പക്ഷെ, അതിന്റെ സംഗീതം അത്രത്തോളം ആഴമുള്ളതായിരുന്നു. പലപ്പോഴും തീരത്തു വന്നുനിന്നു അവൻ കടലിനോടു എന്തിക്കെയോ […]