കാട്ടിലേക്കുള്ള വഴികൾ ദുസ്സഹമായിരുന്നു. വഴികളിൽ പലതും വേരുകൾ കയ്യേറിയിരുന്നു. അല്ലെങ്കിൽ തന്നെ വഴി എന്നുപറയാൻ അവിടെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കാടിനു വഴിയുമില്ല അത് ആരും പിന്തുടരാറുമില്ല. എല്ലാം അതിന്റെ നൈതികവസ്ഥയിൽ വിഹരിക്കുന്നിടത്തു അയാൾക്ക് സ്വന്തം സാന്നിധ്യം ഒരു അലോസരമായി തോന്നിയപോലെ മുഖത്തു ഒരു തീക്ഷ്ണത പടർന്നു. തനിക്കു മുന്നിലായി പടർന്നുകിടക്കുന്ന വേരുകളിലേക്കു സൂക്ഷിച്ചു നോക്കി. ഒരു പടവുകളെന്നോളം അവ കൂടിപ്പിണഞ്ഞു കിടക്കുന്നു. ഒരു പക്ഷെ അത് അതിന്റെ ഉള്ളിലേക്ക്, നിഗൂഢമായ എന്തിലേക്കോ ഉള്ള വഴിയാകാം. കാടിന്റെ […]
Tag: Story
ഭ്രാന്തൻ
അവൻ വിശാലമായ പുല്തകിടിയിൽനിന്നു തലപൊക്കി ചുറ്റും നോക്കി. ആധുനികമായ ആ നഗരത്തിന്റെ അഹങ്കാരമെന്നോണം അതിന്റെ ഒത്തനടുവിൽ ഒരു പാച്ചത്തുരുത്. നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന അംബരചുംബികളായ സ്പടിക മാളികകളുടെ തിളക്കത്തിൽ നക്ഷത്രങ്ങൾ പോലും നിഷ്പ്രഭമാകുന്നെന്നു തോന്നിയപ്പോൾ ആ നഗരത്തിന്റെ അഹങ്കാരമായ തെരുവിൽകൂടി നടക്കാൻ അതിയായ മോഹം തോന്നി. ഭ്രമിപ്പിക്കുന്ന ഒരുതരം സൗന്ദര്യമുണ്ടായിരുന്നു ആ നഗരത്തിനു. ആരെയും അതിന്റെ വശ്യതയാൽ അത് മയക്കിക്കൊണ്ടിരുന്നു. കുടുംബസമേതം താമസിച്ചിരുന്ന ഗ്രാമം വിട്ട് കുടിയേറിയിട്ടു അധികകാലം ആയില്ലെങ്കിലും ആ വശ്യത ഗ്രാമത്തിന്റെ ചെറു ഓർമ്മകൾ പോലും […]
ചിരി
ഒരുദിവസം രാത്രിയിൽ വളരെ വൈകിയാണ് അവനാദ്യമായി ചിരിയെ കാണുന്നത്. നല്ല നിലാവെട്ടമുണ്ടായിട്ടും മരവിക്കുന്ന തണുപ്പിന്റെ കമ്പളം പുതച്ചിരുന്ന രാവിൽ എവിടെനിന്നെന്നറിയാതെ തന്നോടൊപ്പം കൂടിയത് അവനു പെട്ടെന്ന് മനസ്സിലായില്ല. ചിലപ്പോൾ സൗമ്യമായും ചിലപ്പോൾ തെല്ലൊരു കുട്ടിത്തവുമുള്ള ആ സുഹൃത്തിനെ കണ്ടുമുട്ടിയതിങ്ങനെ ആണ്. നിനച്ചിരിക്കാതെ കടന്നുവരുന്ന ഒരു സുഹൃത്ത്. ആകാശത്തിലെ മേഘങ്ങൾ നീങ്ങുകയും നിലാവെട്ടം തനിക്കുചുറ്റും പരക്കുകയും ചെയ്തപ്പോൾ ആദ്യമായി വളരെ സുന്ദരമായ എന്തോ കാണുന്നതുപോലെ അവന്റെ കണ്ണുകൾ പ്രകാശിച്ചു. പക്ഷെ, തന്റെ സുഹൃത്തിനു മൗനമായിരിക്കാൻ മാത്രമേ പറ്റു എന്ന […]